
അടിപിടി കേസിൽ ഇടുക്കി കഞ്ഞിക്കുഴി പോലീസ് പിടികൂടിയ മണികണ്ടൻ ജോർജ്ജിനെ ജിഷ വധകേസ് പ്രതിയുമായുളള രൂപസാദൃശ്യത്തെ തുടർന്ന് വ്യാഴാഴ്ചയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പിന്നീട് വിട്ടയക്കുകയുംചെയ്തു. ശനിയാഴ്ച വൈകിട്ട് അമിതമായി മദ്യപിച്ച നിലയിൽ തൊടുപുഴ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് മണികണ്ഠൻ പോലീസ് മർദ്ദിച്ചതായി ആരോപിച്ചത്. എന്നാൽ ശരീരത്ത് പാടുകൾ ഇല്ലെന്നും പറഞ്ഞു.
ആദ്യം മൂവാറ്റുപുഴ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ ഇയാളുടെ ആവശ്യപ്രകാരം അവിടെനിന്നാണ് തൊടുപുഴയിലേക്ക് അയച്ചത്. അടിപിടിയിൽ മർദ്ദനമേറ്റെന്ന് പറഞ്ഞാണ് മൂവാറ്റുപുഴയിൽ ചികിത്സ തേടിയതെന്നും തോൾ വേദന പറയുന്നതിനാൽ എക്സ്റേ എടുക്കാനും വേദന സംഹാരി നൽകാനുമാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. അൽപ സമയം കഴിഞ്ഞിയാൾ ഡിസ്ചാർജ്ജ വാങ്ങി പോകുകയും ചെയ്തു. മർദ്ദനം സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് തൊടുപുഴ പോലീസും പറഞ്ഞു.
