പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം മറക്കുന്നു സ്‌ത്രീധനം വാങ്ങുന്ന പ്രവണതപോലുമുണ്ട്
കൊല്ലം: സി.പി.ഐ കേഡര് സംവിധാനത്തില് വന് വീഴ്ചയെന്ന് പാര്ട്ടി സംഘടനാ റിപ്പോര്ട്ട്. വിഭാഗീയത പാര്ട്ടിയുടെ എല്ലാ തലങ്ങളിലും ബാധിച്ചിരിക്കുന്നു. വ്യക്ത്യാധിഷ്ഠിതമായ വിഭാഗീയതയ്ക്ക് പോലും സൈദ്ധാന്തിക പരിവേഷം നല്കുന്നു. ചില നേതാക്കള് ദ്വീപുകളെ പോലെ പ്രവര്ത്തിക്കുന്നു. അവരെ ചോദ്യം ചെയ്യാന് പോലും അണികള്ക്ക് ഭയമാണ്. പാര്ട്ടി അംഗങ്ങള് സാമൂഹിക ഉത്തരവാദിത്തം മറക്കുന്നുവെന്നും സ്ത്രീധനം വാങ്ങുന്ന പ്രവണതപോലുമുണ്ടെന്നും സംഘടനാ റിപ്പോര്ട്ട് കുറ്റപ്പെടുത്തുന്നു.
