സിനിമയുടെ നിര്‍മ്മാണവുമായ ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനാണ് ഗുണ്ടാസംഘത്തെ ഉപയോഗിച്ചത്

മുംബൈ: ഗുണ്ടാസംഘത്തെ ഉപയോഗിച്ച് സിനിമാസംവിധാകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ നിര്‍മ്മാതാവ് അറസ്റ്റില്‍‍. ബോളിവുഡ് സംവിധായകന്‍റെ പരാതിയില്‍ സത്യേന്ദ്ര ത്യാഗിയെന്ന ആളെയാണ് അറസ്റ്റ് ചെയ്തത്.

സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കം പരിഹരിക്കാനാണ് ഗുണ്ടാസംഘത്തെ ഉപയോഗിച്ചത്. സംവിധായകന്‍റെ മുന്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവായിരുന്നു അറസ്റ്റിലായ സത്യേന്ദ്ര ത്യാഗി. എന്നാല്‍ ചില കാരണങ്ങള്‍ മൂലം ചിത്രം പൂര്‍ത്തിയായില്ല.

തുടര്‍ന്ന് സംവിധായകന്‍ മറ്റൊരു ചിത്രം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ത്യാഗി ഗുണ്ടാസംഘത്തെ സമീപിച്ചത്. ഏറ്റെടുത്ത ചിത്രം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുണ്ടാസംഘം സംവിധായകനെ ഭീഷണിപ്പെടുത്തിയത്.

കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മുംബൈ പൊലീസ് ക്രൈം ബ്രാഞ്ചിന്‍റെ ആന്‍റി എക്സറ്റോര്‍ഷന്‍ സെല്ലിനെ സമീപിക്കുകയായിരുന്നു സംവിധായകന്‍.