കോണ്‍ഗ്രസ് നേതാവും ജിസിഡിഎ മുൻ ചെയര്‍മാനുമായ  പ്രൊഫസര്‍ ആൻറണി ഐസക് അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. 98ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്നു.സംസ്കാരം പിന്നീട് തീരുമാനിക്കും.