ജെഎൻയുവിലെ മോളിക്യുലാർ മെഡിസിൻ വിഭാഗം പ്രൊഫസറായ സുമൻ ധർ ആണ് അവാർഡ് തുകയുടെ പകുതി കല്യാണി സർവകലാശാലയിലേക്ക് സംഭാവന ചെയ്തത്. ശാന്തി സ്വരൂപ് ഭത്നഗർ പുരസ്കാരമാണ് സുമൻ ധറിന് ലഭിച്ചത്. രണ്ടര ലക്ഷം രൂപയാണ് അവാർഡ് തുക.
കൊൽക്കത്ത: അവാർഡ് തുകയുടെ പകുതി മുമ്പ് പഠിച്ച കോളേജിന് നൽകി ജെഎൻയുവിലെ പ്രൊഫസർ. ജെഎൻയുവിലെ മോളിക്യുലാർ മെഡിസിൻ വിഭാഗം പ്രൊഫസറായ സുമൻ ധർ ആണ് അവാർഡ് തുകയുടെ പകുതി കല്യാണി സർവകലാശാലയിലേക്ക് സംഭാവന ചെയ്തത്. ശാന്തി സ്വരൂപ് ഭത്നഗർ പുരസ്കാരമാണ് സുമൻ ധറിന് ലഭിച്ചത്. രണ്ടര ലക്ഷം രൂപയാണ് അവാർഡ് തുക.
കല്യാണി സർവകലാശാലയിലെ പൂർവ്വ വിദ്യാർഥിയാണ് സുമൻ ധർ. സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികളെ പിഎച്ച്ഡി എടുക്കുന്നതിന് സഹായിക്കുന്നതിനാണ് തുക നൽകിയതെന്ന് സുമൻ ധർ പറഞ്ഞു. ശനിയാഴ്ചയാണ് തുക സർവകലാശാല വൈസ്ചാൻസലർക്ക് കൈമാറിയത്. വിദ്യാർഥികൾക്ക് എന്റെ തുക കൊണ്ട് ഉപകാരമുണ്ടാകട്ടെയെന്നും അവർക്കെന്നും തന്റെ സഹായം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2012ലും സുമൻ ധറിന് ശാന്തി സ്വരൂപ് ഭത്നഗർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയായിരുന്നു സമ്മാനത്തുക.
