Asianet News MalayalamAsianet News Malayalam

മറീന ബീച്ചിൽ നിരോധനാജ്ഞ

Prohibitory orders clamped in Chennais Marina Beach till 12 February
Author
First Published Jan 29, 2017, 5:54 AM IST

ചെന്നൈ: മറീന ബീച്ചിൽ 15 ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു . ജല്ലിക്കട്ട് പ്രക്ഷോഭം തുടരണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ .

ജനുവരി 29 മുതല്‍ ഫെബ്രുവരി 12 വരെയാണ് നിരോധരാജ്ഞ. ​​ചെ​ന്നൈ സിറ്റി പൊലീസ്​ കമീഷണറാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​.  നിരോധനാജ്ഞയുടെ സാഹചര്യത്തിൽ മറീന ബീച്ചിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സാധിക്കില്ല.  കർശന പരിശോധനകൾക്ക് ശേഷം മാത്രമേ ബീച്ചിലേക്ക്​ എത്തുന്നവരെ ​കടക്കാൻ അനുവദിക്കുകയുള്ളു.

വീണ്ടും ജെല്ലിക്കെട്ട്​ പ്രക്ഷോഭം ആരംഭിക്കുകയാണെന്ന​  തരത്തിലുള്ള മെസേജുകൾ സോഷ്യൽ മീഡിയയിലൂടെ വ്യാപിക്കുന്നുണ്ടെന്നും​ ഈ സാഹചര്യത്തിലാണ്​ വിലക്ക്​ പ്രഖ്യാപിച്ചതെന്നും പൊലീസ്​ കമീഷണർ എസ്​ ജോർജ്​ പറഞ്ഞു

ജെല്ലി​ക്കെട്ട്​ നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ വന്‍ പ്രക്ഷോഭമാണ്​ മറീന ബീച്ചിൽ നടന്നത്​. പ്രക്ഷോഭത്തിനൊടുവിൽ സംസ്ഥാന സർക്കാര്‍ ജെല്ലികെട്ടിന്​ അനുകൂലമായി ഓർഡിൻസ്​ പുറത്തിറക്കി. നടപടിക്ക്​ ശേഷം പൊലീസ്​ പ്ര​ക്ഷോഭകാരികളെ ഒഴിപ്പിക്കുന്ന സമയത്ത്​ വ്യാപകമായ ആക്രമണങ്ങള്‍ നടന്നിരുന്നു.

Follow Us:
Download App:
  • android
  • ios