നടിയെ ആക്രമിച്ച കേസിന്റെ കോടതി നടപടികൾ രഹസ്യമായി നടത്തണമെന്ന് പ്രോസിക്യുഷന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ആവശ്യപ്പെട്ടത്. മുഖ്യ പ്രതി സുനിൽ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. നടിയുടെ രഹസ്യ മൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിനു നൽകരുത്. കോടതിയുടെ സാന്നിധ്യത്തിൽ കാണാൻ അനുവദിക്കാവൂ എന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അങ്കമാലി മജിസ്‌ട്രേട് കോടതിയിൽ പ്രോസിക്യുഷന്‍ രഹസ്യ വിചാരണ എന്ന ആവശ്യം ഉന്നയിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ രഹസ്യമായി നടത്തണം. നടിയുടെ രഹസ്യ മൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിനു നൽകരുത്. കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ അനുവദിക്കണം. ദൈവത്തിന്റെ കൈയ്യില്ലായിരുന്നെങ്കിൽ നിർഭയ കേസിനേക്കാൾ പ്രഹരശേഷിയുള്ള ഒന്നായി മാറുമായിരുന്നു ഈ കേസ് ആയിരുന്നു ഇതെന്നും ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യുഷന് പറഞ്ഞു.

ജാമ്യാപേക്ഷയുടെ വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകൻ അഡ്വക്കേറ്റ് ആളൂരിനെ കോടതി ശാസിച്ചു. കോടതിയിൽ നടക്കാത്ത കാര്യം പറയരുതെന്നായിരുന്നു ശാസന. കഴിഞ്ഞ ദിവസങ്ങളിൽ കേസ് മാറ്റിവച്ചത് മജിസ്‌ട്രേട്ടിന്റെയും പ്രോസിക്യുഷന്റെയും അസൗകര്യം പരിഗണിച്ചാണെന്ന ആളൂരിന്റെ വാദത്തെയാണ് കോടതി വിമർശിച്ചത്. കേസില്‍ നാളെയും വാദം തുടരും. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ കുടുതൽ പേർ കുടുങ്ങുമെന്ന് മുഖ്യപ്രതി സുനിൽകുമാർ പ്രതികരിച്ചു. ബൈക്ക് മോഷണ കേസില്‍ ചേർത്തല കോടതിയിലെത്തിച്ചപ്പോയായിരുന്നു സുനിലിന്റെ പ്രതികരണം

നടിയെ ആക്രമിച്ച കേസിന്റെ കോടതി നടപടികൾ രഹസ്യമായി നടത്തണമെന്ന് പ്രോസിക്യുഷന് അങ്കമാലി മജിസ്‌ട്രേട് കോടതിയിൽ ആവശ്യപ്പെട്ടു. മുഖ്യ പ്രതി സുനിൽ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. നടിയുടെ രഹസ്യ മൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിനു നൽകരുത്. കോടതിയുടെ സാന്നിധ്യത്തിൽ കാണാൻ അനുവദിക്കാവൂ എന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അങ്കമാലി മജിസ്‌ട്രേട് കോടതിയിൽ പ്രോസിക്യുഷന് രഹസ്യ വിചാരണ എന്ന ആവശ്യം ഉന്നയിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ രഹസ്യമായി നടത്തണം. നടിയുടെ രഹസ്യ മൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിനു നൽകരുത്. കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ അനുവദിക്കണം. ദൈവത്തിന്റെ കൈയ്യില്ലായിരുന്നെങ്കിൽ നിർഭയ കേസ് നേക്കാൾ പ്രഹര ശേഷിയുള്ള ഒന്നായി മാറുമായിരുന്നു കേസ് ആയിരുന്നു ഇതെന്നും ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യുഷന് പറഞ്ഞു