അദിതിയുടെ അമ്മാവന്‍ ശ്രീജിത്ത് നമ്പൂതിരിയാണ് പ്രോസിക്യൂഷനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ അദിതിയുടെ അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിക്കും രണ്ടാനമ്മ റംല എന്ന ദേവികയ്ക്കും 3 വര്‍ഷം തടവ് ശിക്ഷ മാത്രമാണ് ശിക്ഷ വിധിച്ചിരുന്നത്. കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് ശ്രീജിത്ത് നമ്പൂതിരി ആരോപിക്കുന്നത്. സര്‍ക്കാര്‍ ഇടപെട്ട് മേല്‍കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഞരമ്പിനേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഇത് അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും രണ്ടാനമ്മ ദേവികയുടെയും മര്‍ദ്ദനത്തില്‍ ഉണ്ടായതാണെന്ന് പോസിക്യൂഷന് തെളിയിക്കാനായില്ല. ബിലാത്തിക്കുളം ബിഇഎം യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന അതിദി എസ് നമ്പൂതിരിയുടെ മരണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
