അദാനി വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

തിരുവനന്തപുരം: ആയിരം ദിവസം കൊണ്ട് വിഴിഞ്ഞത്ത് കപ്പലടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അദാനി വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ വ്യത്യസ്ത പ്രതിഷേധം. മുളകൊണ്ട് നിർമ്മിച്ച പ്രതീകാത്മക കപ്പലിൽ ചായംപൂശിയായിരുന്നു പ്രതിഷേധം. വിഴിഞ്ഞത്ത് കപ്പലടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ ആയിരം ദിവസം തികയുന്ന സെപ്ടംബർ ഒന്നിനു തന്നെ പദ്ധതി നടപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.വിഴിഞ്ഞം മദർപോർട്ട് ആക്ഷൻ സമിതിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.