Asianet News MalayalamAsianet News Malayalam

അറബിക് വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡല്‍ വിതരണം തടഞ്ഞ ബിജെപി നടപടി വിവാദമാകുന്നു

Protest against bjp for preventing award distribution to students studied arabic
Author
First Published Jun 21, 2016, 2:59 PM IST

മലപ്പുറം മാറഞ്ചേരി ഹൈസ്കൂളില്‍ അറബിക് ഒന്നാം ഭാഷയായെടുത്ത് പഠിച്ച് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അറബിക് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ അധ്യാപകൻ സ്വന്തം ചെലവിൽ നൽകുന്ന സ്വർണമെഡൽ വിതരണമാണ് ഒരു സംഘം ഇടപെട്ട് തടഞ്ഞത്. അറബിക് ക്ലബിന്‍റെ നടപടിയിൽ വിവേചനമുണ്ടെന്നാരോപിച്ചായിരുന്നു പ്രാദേശിക ബിജെപി പ്രവർത്തകർ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന നിലപാടിൽ സ്കൂളിലെത്തിയത്. തുടർന്ന് മറ്റു ക്ലബ്ബുകളുടെ സമ്മാനം വിതരണം ചെയ്യുകയും, സ്വർണമെഡൽ ദാനച്ചടങ്ങിൽ നിന്ന് അറബിക് ക്ലബ് പിൻമാറേണ്ടിവരികയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തുന്നത്. 

സ്കൂൾ പരിസരത്ത് തന്നെ വിപുലമായ ചടങ്ങ് സംഘടിപ്പിച്ച് സ്വർണമെഡൽ വിതരണത്തിന് വേദിയൊരുക്കാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരിപാടി. സംഭവത്തിനെതിരെ പ്രതിഷധവുമായി വിടി ബൽറാം എംഎൽഎയും രംഗത്തെത്തി. യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ബൽറാം പറഞ്ഞു. യൂത്ത് ലീഗ്, ഡിവൈഎഫ്ഐ പ്രവർത്തകരും അധ്യാപകന് പിന്തുണയുമായി സ്കൂളിലെത്തി. പ്രതിഷേധിക്കാനും സമ്മാനം കൈമാറാനും വിപുലമായ വേദിയൊരുക്കാമെന്നാണ് എല്ലാ സംഘടനകളുടെയും ഉറപ്പ്.

Follow Us:
Download App:
  • android
  • ios