ഇത്തവണ ഹജ്ജ് സര്‍വ്വീസ് നടത്താനുള്ള രാജ്യത്തെ 21 കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് തന്നെയാണ് നറുക്കു വീണത്. റണ്‍‍വേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ കരിപ്പുരിനെ ഇത്തവണ പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ കാര്യമായ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് ഹജ്ജ് സര്‍വ്വീസ് നടത്താന്‍ കരിപ്പുരില്‍ നിന്നും സാധിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍ ചെറുവിമാനങ്ങല്‍ ഉപയോഗിച്ച് ഹജ്ജ് നടത്താന്‍ മറ്റ് വിമാനത്താവളങ്ങളെ അനുവദിച്ചപ്പോഴും കരിപ്പുരിനെ പരിഗണിച്ചില്ല.

എം.പിമാര്‍ മുഖാന്തരവും മറ്റും കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തും. മറ്റു സംസ്ഥാനങ്ങല്‍ക്ക് അനുവദിച്ചതു പോലെ രണ്ടാമത്തെ എംബാര്‍ക്കേഷന്‍ പോയിന്റെന്ന നിലയില്‍ കരിപ്പുരിനെക്കൂടി ഉല്‍പ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെക്കാനാണ് 
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.