മന്ത്രി കെ. ടി. ജലീലിന്‍റെ വാഹനത്തിനു നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

മലപ്പുറം: മന്ത്രി കെ. ടി. ജലീലിനെ എടപ്പാളിൽ യുഡിഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ മുട്ടയെറിയുകയും ചെയ്തു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസവും മലപ്പുറം കോട്ടപ്പടിയിലും കൊണ്ടോട്ടിയിലും വെച്ച് യൂത്ത് ലീഗ് പ്രവർത്തകർ ജലീലിനെ കരിങ്കൊടി കാണിക്കുകയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇന്നലെ മാത്രം മൂന്ന് തവണയാണ് ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.

അതിനിടെ തന്‍റെ ബന്ധുവായ കെ.ടി അദീബ് ഉള്‍പ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്ക് പത്രപരസ്യം നല്‍കാത്തത്, കോര്‍പറേഷന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന മന്ത്രി കെ.ടി ജലീലിന്‍റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സാധാരണ തസ്തികകള്‍ വെട്ടിക്കുറയ്ക്കാറാണ് പതിവെങ്കില്‍, അദീബ് ഉള്‍പ്പടെ 22 പേരെ കുത്തിനിറച്ചുള്ള നിയമനം കോര്‍പ്പറേഷനില്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ചെയര്‍മാനും പ്രതികരിച്ചത്.