ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ആക്രമിച്ച സംഭവം പ്രതിഷേധവുമായി ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ പൊലീസ് ആക്രമിച്ചതിനെതിരെ ദില്ലി പൊലീസ് ആസ്ഥാനത്ത് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ക്യാമറകള്‍ താഴെ വച്ച് മുദ്രാവാക്യം മുഴക്കി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ അധ്യാപകന്‍ അതുല്‍ ജോഹ്രിറിയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിക്ഷേധം സംഘടിപ്പിച്ചത്. ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്യണമെന്നും എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്യണമെന്നും പൊലീസ് കമ്മീഷണര്‍ ഈ വിഷയത്തില്‍ സംസാരിക്കണമെന്നുമാണ് പ്രതിഷേധം സംഘടിപ്പിച്ചവരുടെ ആവശ്യം. ആക്രമിക്കപ്പെട്ട രണ്ടു വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റുകളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.