കോഴിക്കോട്: കോഴിക്കോട് ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ. വടകര നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പ്ലാന്‍റിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനവാസ കേന്ദ്രത്തിൽ സംഭരണ കേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. വൃത്തിയില്ലാത്ത അറവുശാലയിലേയും ഡ്രൈനേജിലേയും മാലിന്യങ്ങള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്നവരാണ് വടകര ജെ.ടി.റോഡ് നിവാസികള്‍. ഇതിനിടയിൽ മറ്റൊരു ദുരിതം കൂടി വേണ്ടെന്ന് ഇവർ പറയുന്നു. 

ജെ ടി റോഡില്‍ സ്ഥിതിചെയ്യുന്ന പഴയ കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പാണ് നിലവില്‍ സംഭരണ കേന്ദ്രത്തിനായി കണ്ടെത്തിയിരിക്കുന്നത്. നഗരത്തിലെ മാലിന്യങ്ങള്‍ ഇവിടേക്ക് എത്തുന്നതോടെ പ്രദേശത്ത് വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.