കുറ്റാരോപിതനെ തിരിച്ചെടുത്തു മോഹന്‍ലാലിന്‍റെ വസതിക്ക് മുമ്പില്‍ പ്രതിഷേധം
കൊച്ചി:അഭിനേതാക്കളുടെ കൂട്ടായ്മയായ 'അമ്മ'യുടെ പ്രസിഡന്റ് മോഹന്ലാലിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസ്- കെഎസ്യു പ്രവര്ത്തകര്. കൊച്ചി എളമക്കരയിലെ മോഹന്ലാലിന്റെ വസതിക്ക് മുമ്പിലായിരുന്നു പ്രതിഷേധം.
നടി ആക്രിമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയില് പ്രതിഷേധിച്ച് ഇന്നലെ എഐവൈഎഫ് പ്രവര്ത്തകര് പ്രതിഷേധിച്ചിരുന്നു. കൊച്ചിയിലെ ഫിലിം ചേമ്പര് ആസ്ഥാനത്തായിരുന്നു പ്രതിഷേധം. സമാനമായ രീതിയില് ആലപ്പുഴയിലും മഹിളാ കോണ്ഗ്രസ് പ്രവര്ത്തകര് മോഹന്ലാലിന്റെ കോലം കത്തിച്ചിരുന്നു.
