തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 765 ദിവസമായി സംമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ആയിരക്കണക്കിന് പേര്‍ ഒത്തുചേര്‍ന്നു. ഇന്ന് രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സെക്രട്ടേറിയറ്റിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. എം.ജി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണായും മുടങ്ങിന്ന തരത്തില്‍ ജനക്കൂട്ടം സെക്രട്ടേറിയറ്റിന് മുന്നില്‍ നിറഞ്ഞുകഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തയ്യാറാക്കിയ വീഡീയോ റിപ്പോര്‍ട്ടാണ് ശ്രീജിത്തിന്റെ അവസ്ഥ വീണ്ടും ജനശ്രദ്ധയിലെത്തിച്ചത്. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രീജിത്തിനായി അണിനിരക്കാന്‍ ആഹ്വനങ്ങളുണ്ടായി. കക്ഷി, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ജനക്കൂട്ടം ഒഴുകിയെത്തുകയാണ്. രാവിലെ നടന്‍ ടൊവിനോ തോമസും ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു.

സെക്രട്ടേറിയറ്റിന് മുന്നിലെ ദൃശ്യങ്ങള്‍ കാണാം..