ഇന്നലെ ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വ്വേയ്‌സിന്റെ ക്യൂ ആര്‍ 517 വിമാനം സാങ്കേതിക തകരാറ് കാരണം റദ്ദാക്കിയതിനെത്തുടര്‍ന്ന് പകരം വിമാനം ഒരുക്കിയത് ഇന്ന് രാത്രി 8 30നായിരുന്നു. 

യാത്രക്കാര്‍ക്ക് അധികൃതര്‍ താമസ സൗകര്യമൊരുക്കിയെങ്കിലും പകരം വിമാനവും വൈകിയതോടെയാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ വിമാനത്താവളത്തിനുള്ളില്‍ പ്രതിഷേധിച്ചു. 

രോഗികള്‍ക്കും കുട്ടികള്‍ക്കും സഹായമൊരുക്കാന്‍ പോലും എയര്‍വ്വേയ്‌സ് അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. അധികൃതരെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച് ഒമ്പതരയോടെ മറ്റൊരു വിമാനത്തില്‍ ദോഹയിലേക്ക് പോകാന്‍ സൗകര്യമൊരുക്കി.