ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് അങ്കമാലിയില്‍ പ്രതിഷേധ സംഗമം നടക്കും

കൊച്ചി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് അങ്കമാലിയില്‍ പ്രതിഷേധ സംഗമം നടക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. പ്രതിഷേധ പരിപാടിയില്‍ അതിരൂപതയിലെ വൈദികരും കന്യാസ്ത്രീകളും വിവിധ അല്‍മായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. വൈകിട്ട് അ‍ഞ്ചു മണിക്ക് അങ്കമാലി കിഴക്കേ പളളിയില്‍ നിന്ന് തുടങ്ങുന്ന പ്രതിഷേധ പരിപാടിയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് അതിരൂപത നേതൃത്വം അറിയിച്ചു.

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തും. 

വൈകുന്നേരം 5.30 ന് വഞ്ചിക്കവലയിൽ നിന്നും ആരംഭിക്കുന്ന ബഹുജന പ്രതിഷേധ റാലി രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രഹം പുറയാറ്റ് ഉദ്ഘാടനം ചെയ്യും. റാലിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും. രൂപതയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധ സമ്മേളനം രൂപതാ മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്യും.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News