കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമിതിക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. ഇന്നലെ എരഞ്ഞിമാവിലും മുക്കം പൊലീസ് സ്റ്റേഷനു മുന്നിലും പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാം കുമാറിനും ലാത്തിയടിയില്‍ പരുക്കേറ്റു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിവിധയിടങ്ങളില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തും.