ബിഷപ്പ് ഇപ്പോൾ പറയുന്ന അസത്യങ്ങൾ നില നിൽപ്പിനു വേണ്ടി മാത്രമുള്ളതാണ്. ഇത് മുഖവിലയ്ക്ക് എടുക്കുന്നില്ല. ജനങ്ങളുടെ പിന്തുണ വലിയ ബലം നൽകുന്നു. അന്വേഷണ സംഘത്തിന്‍റെ നീക്കങ്ങളിൽ പ്രതീക്ഷ ഇല്ലെന്നും സിസ്റ്റര്‍ ആല്‍ഫി പറഞ്ഞു. 

കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന കന്യാസ്ത്രീകളിലൊരാളായ സിസ്റ്റര്‍ ആല്‍ഫി. സഭ നടപടി എടുത്താലും സമരവുമായി മുന്നോട്ട് പോകും. എന്ത് നടപടി ഉണ്ടായാലും നേരിടുമെന്നും നീതി കിട്ടുന്നത് വരെ പോരാടുമെന്നും സിസ്റ്റര്‍ ആല്‍ഫി പറഞ്ഞു. 

ബിഷപ്പ് ഇപ്പോൾ പറയുന്ന അസത്യങ്ങൾ നില നിൽപ്പിനു വേണ്ടി മാത്രമുള്ളതാണ്. ഇത് മുഖവിലയ്ക്ക് എടുക്കുന്നില്ല. ജനങ്ങളുടെ പിന്തുണ വലിയ ബലം നൽകുന്നു. അന്വേഷണ സംഘത്തിന്‍റെ നീക്കങ്ങളിൽ പ്രതീക്ഷ ഇല്ലെന്നും സിസ്റ്റര്‍ ആല്‍ഫി പറഞ്ഞു. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാകുകയാണ്. കൊച്ചിക്ക് പുറമേ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്കും സമരം വ്യാപിപ്പിക്കും.