തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പ് കേസില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൃതദേഹം റോഡില്‍ വച്ച് പ്രതിഷേധം. തിരുവനന്തപുരം- കന്യാകുമാരി ദേശീയപാതയിലെ ഉദിയന്‍കുളങ്ങരയിലാണ് ആക്ഷന്‍ കൗണ്‍സില്‍ റോഡ് ഉപരോധിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കൊണ്ടുവരുംവഴിയായിരുന്നു പ്രതിഷേധം.
ആംബുലന്‍സ് നിര്‍ത്തിയിട്ട് ദേശീയ പാത ഉപരോധിച്ച ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ അരമണിക്കൂറോളം ഗതാഗതം തടഞ്ഞു. പാറശാലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായിരുന്ന നിര്‍മ്മല്‍ കൃഷ്ണ ചിട്ടി കമ്പനി പൂട്ടി ഉടമ മുങ്ങിയിട്ട് ആഴ്ചകളായി. ഇതിനിടെയാണ് ഉദിയന്‍കുളങ്ങര സ്വദേശി വേണുഗോപാലന്‍ നായര്‍ മകളുടെ വിവാഹാവശ്യത്തിനുള്ള പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത്‌ത്.
