ബിജെപി സംഘടിപ്പിച്ച ദലിത് നേതാക്കളുടെ യോഗത്തില്‍ അമിത് ഷായ്ക്ക് വിമര്‍ശനം

First Published 30, Mar 2018, 3:54 PM IST
Protesters Corner Amit Shah Over Ananth Hegdes Change Constitution Remark
Highlights
  • ബിജെപി സംഘടിപ്പിച്ച ദലിത് നേതാക്കളുടെ യോഗത്തില്‍ അമിത് ഷായ്ക്ക് വിമര്‍ശനം

മൈസൂരു: മൈസുരുവിൽ ബിജെപി സംഘടിപ്പിച്ച ദളിത്‌ നേതാക്കളുടെ യോഗത്തിൽ അമിത് ഷാക്ക് വിമർശനം.  ഭരണഘടന തിരുത്തി എഴുതുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെയെ പുറത്താക്കാത്തതു എന്തുകൊണ്ടെന്ന് ദളിത്‌ നേതാക്കൾ ചോദ്യമുന്നയിച്ചു.
അതേസമയം മന്ത്രിയുടെ പ്രസ്താവന പാർട്ടി അംഗീകരിക്കുന്നില്ലെന്ന് അമിത് ഷാ മറുപടി നല്‍കി.

ഇന്ത്യന്‍ ഭരണഘടന തിരുത്തുമെന്ന് കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ പറഞ്ഞിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഹെഗ്ഡെ ലോകസഭയില്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.
 

loader