Asianet News MalayalamAsianet News Malayalam

സർക്കാരിൽ നിന്ന് നീതി കിട്ടിയില്ല; പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ സമീപിച്ച് കന്യാസ്ത്രീകൾ

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്ന പരാതിയുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പൊലീസിലെ ഉന്നതര്‍ ബിഷപ്പിനെ സംരക്ഷിക്കുന്നെന്നാണ് മുഖ്യ പരാതി. സീതാറാം യെച്ചൂരിക്കാണ് കന്യാസ്ത്രീകൾ പരാതി നല്‍കിയത്.

protesting nuns approch central polit burau for justice
Author
Kochi, First Published Sep 11, 2018, 10:53 AM IST

കൊച്ചി: സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്ന പരാതിയുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പൊലീസിലെ ഉന്നതര്‍ ബിഷപ്പിനെ സംരക്ഷിക്കുന്നെന്നാണ് മുഖ്യ പരാതി. സീതാറാം യെച്ചൂരിക്കാണ് കന്യാസ്ത്രീകൾ പരാതി നല്‍കിയത്.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെഅറസ്റ്റ് വൈകുന്നതിനെതിരെ ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിൽ കൊച്ചിയിൽ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്. സമരത്തിന് പിന്തുണയുമായി കൂടുതൽ കന്യാസ്ത്രീകളും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും രംഗത്ത് എത്തുന്നുണ്ട്. അതിനിടെ ഹൈക്കോടതിയിൽ ഇന്ന് ഹർജി നൽകാനുള്ള തീരുമാനം കന്യാസ്ത്രീയുടെ കുടുംബം മാറ്റി.

വിവാദ പ്രസ്താവനയിൽ പരാതിയുണ്ടെന്ന് കന്യാസ്ത്രീ പൊലീസിനോട് വിശദമാക്കി. നീതികിട്ടുന്നതുവരെ പ്രതിഷേധമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് കന്യാസ്ത്രീകള്‍ വിശദമാക്കി. കന്യാസ്ത്രീയ്ക്കെതിരായ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതില്‍ പി.സി. ജോർജിനോട് വിശദീകരണം തേടുമെന്ന് സ്പീക്കർ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios