ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷ ഇല്ലെന്ന് സിസ്റ്റർ ജോസഫൈൻ. കോടതിക്ക് മേലും സമ്മർദ്ദം ഉണ്ടായി. ഇതിന്‍റെ തെളിവാണ് നിലവിലെ കോടതി നിലപാട്. ബിഷപ്പിന് രക്ഷപ്പെടാന്‍ ഉള്ള സമയം അനുവദിക്കുകയാണ് കോടതി.
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷ ഇല്ലെന്ന് സിസ്റ്റർ ജോസഫൈൻ. കോടതിക്ക് മേലും സമ്മർദ്ദം ഉണ്ടായി. ഇതിന്‍റെ തെളിവാണ് നിലവിലെ കോടതി നിലപാട്. ബിഷപ്പിന് രക്ഷപ്പെടാന്‍ ഉള്ള സമയം അനുവദിക്കുകയാണ് കോടതി ചെയ്യുന്നതെന്നും സിസ്റ്റർ ജോസെഫൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബിഷപ്പ് എല്ലാ അധികാരവും ഉപയോഗിക്കുന്നു. പോലീസ് അന്വേഷണം തൃപ്തികരം അല്ല. നീതി കിട്ടും വരെ സമരവുമായി മുന്നോട്ട് തന്നെ എന്നും സിസ്റ്റർ ജോസെഫൈൻ പറഞ്ഞു.
അതേസമയം, സമരം ആറാം ദിവസമെത്തിയപ്പോൾ കൂടുതൽ സ്ത്രീ സംഘടനകൾ സമരത്തിന് പിന്തുണയുമായി കൊച്ചിയിലെത്തി. സമരവേദി നിറഞ്ഞ് നിന്ന വനിതാ സാന്നിദ്ധ്യമാണ് ആറാം ദിവസം ശ്രദ്ധേയമായത്. സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നം കന്യാസ്ത്രീകള്‍ പറഞ്ഞു.
