തിരുവനന്തപുരം: രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോക്കോള്‍ വീഴ്ച. കാര്യവട്ടത്ത് കേരള സര്‍വകലാശാലാ ക്യാമ്പസില്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങില്‍ സ്വാഗത പ്രാസംഗികനെ വിളിക്കാതെ ആശംസ പ്രസംഗം നടത്താന്‍  പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ആശംസാ പ്രസംഗത്തിന് ക്ഷണിച്ചത് അനുസരിച്ച് രമേശ് ചെന്നിത്തല പ്രസംഗിച്ച് തുടങ്ങിയതിന് ശേഷമാണ് അബദ്ധം മനസിലായത്. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ ഇടപെട്ട് സ്വാഗത പ്രാസംഗികനെ ക്ഷണിക്കുകയായിരുന്നു. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് സെക്രട്ടറി ഇസ്റത്ത് ആലമാണ് ക്രമം തെറ്റിച്ച് പേരു വിളിച്ചത്.