ദുബായ്: പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘത്തിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്നു. ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരനാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ഗള്‍ഫില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 16 വിദ്യാര്‍ത്ഥികളാണ് പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘത്തിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ്, എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ എയര്‍ ഇന്ത്യ റീജണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ, ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ ജെയിംസ് കെ. വര്‍ഗീസ്, യു.എ.ഇ എക്‌സ്ചേഞ്ച് അസോസിയേറ്റ് ഡയറക്ടര്‍ കെ.കെ മൊയ്തീന്‍ കോയ, ജോയ് ആലുക്കാസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജിബിന്‍ ടോംസ്, ഐ.ടി.എല്ലിന്റെ ലെഷര്‍ ആന്‍ഡ് മൈസ് ഹെഡ് മെഹബൂബ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

കുട്ടികളുടെ നൃത്തങ്ങളും ഇതോടനുബന്ധിച്ച് അരങ്ങേറി. നേരത്തെ ഷാര്‍ജ ഇന്ത്യന്‍ ഹൈസ്ക്കൂള്‍, ദുബായ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്ക്കൂള്‍, എല്‍ഐന്‍ ഇന്ത്യന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘത്തിന് സ്വീകരണം നല്‍കിയിരുന്നു. ഇന്നലെ അര്‍ധരാത്രി യു.എ.ഇയില്‍നിന്ന് തിരിച്ച സംഘം ഇന്ന് മുതല്‍ ഇന്ത്യയെ അടുത്തറിയാനുള്ള യാത്ര തുടങ്ങും.