Asianet News MalayalamAsianet News Malayalam

സാലറി ചലഞ്ചിലെ തിരിച്ചടി; തോമസ് ഐസക്ക് രാജിവയ്ക്കണം: അഡ്വ.പി.എസ്. ശ്രീധരൻ പിള്ള

വിസമ്മത പത്രത്തിനെതിരെ വിധി വന്നതിനെ തുടർന്ന് ഇനി സമ്മത പത്രം സമർപ്പിച്ചിരുന്നവരിൽ നിന്നും ധനം സമാഹരിക്കും എന്നാണ് ധനമന്ത്രി പറയുന്നത്. ഇതിനുള്ളത് അധികാരമോ അവകാശമോ ഇനി സർക്കാരിനില്ല. ജീവനക്കാർക്ക് സർക്കാർ സമ്മതപത്രം വിതരണം ചെയ്തിട്ടില്ല. ചില യൂണിയനുകൾ വിതരണം ചെയ്ത സമ്മതപത്രമാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്. 

PS Sreedharan pillai against Thomas Issac
Author
Thiruvananthapuram, First Published Oct 29, 2018, 5:11 PM IST

തിരുവനന്തപുരം: സാലറി ചലഞ്ചിൽ ബിഎംസ് നേതൃത്വത്തിലുള്ള എൻജിഒ സംഘ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച വിധി ഇടതുമുന്നണി സർക്കാരിനും ധനമന്ത്രിയ്ക്കും കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. ശ്രീധരന്‍ പിള്ള. സർക്കാർ ജീവനക്കാരുടെ ആത്മാഭിമാനം തകർക്കുന്ന വിസമ്മത പത്രത്തിനെതിരെയുള്ള പരമോന്നത കോടതിയുടെ വിധിയുടെ വെളിച്ചത്തിൽ ധനമന്ത്രി തോമസ് ഐസക് രാജി വെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

വിസമ്മത പത്രത്തിനെതിരെ വിധി വന്നതിനെ തുടർന്ന് ഇനി സമ്മത പത്രം സമർപ്പിച്ചിരുന്നവരിൽ നിന്നും ധനം സമാഹരിക്കും എന്നാണ് ധന മന്ത്രി പറയുന്നത്. ഇതിനുള്ളത് അധികാരമോ അവകാശമോ ഇനി സർക്കാരിനില്ല. ജീവനക്കാർക്ക് സർക്കാർ സമ്മതപത്രം വിതരണം ചെയ്തിട്ടില്ല. ചില യൂണിയനുകൾ വിതരണം ചെയ്ത സമ്മതപത്രമാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്. 

ഇനി സർക്കാരിന് അഭികാമ്യമായുള്ളതു മൊത്തം ജീവനക്കാർക്ക് സർക്കാർ തന്നെ നേരിട്ട് വിതരണം ചെയ്ത് സമ്മതപത്രം പുതുതായി സ്വീകരിക്കുക മാത്രമാണ്. ഹൈക്കോടതിയിൽ നിന്നും വിധിയുണ്ടായിട്ടും സുപ്രീം കോടതിയെ സമീപിപ്പിച്ച ഇടതുമുന്നണി സർക്കാരിന്റെ ദുർവാശി ഇക്കാക്കാര്യത്തിലെങ്കിലും ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.

Follow Us:
Download App:
  • android
  • ios