കൊല്ലത്ത് മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ കൂവിയ സംഭവത്തെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. 

തിരുവനന്തപുരം: കൊല്ലത്ത് മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ കൂവിയ സംഭവത്തെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. സംഭവത്തെ ജനാധിപത്യ സംവിധാനത്തിൽ ന്യായീകരിക്കാനാവില്ല. എത്രമാത്രം എതിർപ്പുണ്ടെങ്കിലും കൂവിയത് ന്യായീകരിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം സെക്രട്ടേറിയറ്റ് സമരത്തിന്റെ രൂപം മാറ്റുമെന്ന് ശ്രീധരന്‍ പിള്ള സൂചന നല്‍കി. പ്രഖ്യാപിതമായ ആവശ്യം ലക്ഷ്യം കാണുന്നത് വരെ സമരരംഗത്ത് തുടരും. പക്ഷേ സമരത്തിന്റെ രൂപവും ഭാവവും മാറിയേക്കാം. ശബരിമല സമരത്തിന് ഒക്ടോബർ ഒന്നു മുതൽ വലിയ ചർച്ചയൊന്നും ഇല്ലാതെയാണ് ബിജെപി സമരത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 

കുമ്മനം ട്രെയിനിൽ കയറിയപ്പോൾ വാർത്തയായത് പോലെ വാർത്തയാകാതിരിക്കാനാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ശ്രീധരൻപിള്ള കൂട്ടിച്ചേര്‍ത്തു.