കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് അഭിമാനം നല്‍കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരന്‍പിള്ള. കേരളത്തില്‍ ബി ജെ പി ശക്തമായി മുന്നോട്ട് പോകുന്നുവെന്നും ഇരുമുന്നണികളുടെയും അടിത്തറ തകര്‍ന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കോഴിക്കോട് നടക്കുന്ന ബി ജെ പി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള. പത്തനംതിട്ട ജില്ലയിൽ ഭരണ പാർട്ടിക്കുണ്ടായ തിരിച്ചടി ശബരിമല വിഷയത്തിലെ ജനങ്ങളുടെ പ്രതികരണമാണെന്നും പിള്ള പറഞ്ഞു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ വോട്ട് കുറഞ്ഞത് ഇതിന്‍റെ പ്രതിഫലനമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. 

വർത്തമാന കാല സാഹചര്യം ധർമ്മയുദ്ധം ജനമനസുകളിലേക്ക് എത്തിക്കാനുള്ള അസുലഭാവസരമാണെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേര്‍ത്തു. ബി ജെ പി വിശ്വാസികൾക്കൊപ്പമാണെന്നും നിലപാടുകളിൽ മലക്കം മറിച്ചിലില്ലെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. നിയമലംഘനമല്ല ബി ജെ പിയുടെ ലക്ഷ്യമെന്നും ബി ജെ പി വിശ്വാസികൾക്കൊപ്പം പറഞ്ഞു.