ഈ മാസം 27 ന് മുമ്പ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം വീഴച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: എൽഡി ക്ലർക്ക് ഒഴിവുകൾ ഈ മാസം 27 ന് മുന്പ് റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. മാർച്ച് 31ന് കാലാവധി അവസാനിക്കുന്ന എൽഡി ക്ലർക്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തണമെന്നും നിർദ്ദേശം. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്. എല്ലാ വകുപ്പ് മേധാവികൾക്കും പൊതുഭരണ വകുപ്പ് സർക്കുലർ അയച്ചു .
ആശ്രിത നിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവെച്ച ഒഴിവുകളും മറ്റുതരത്തില് മാറ്റിവെച്ച ഒഴിവുകളും റിപ്പോര്ട്ട് ചെയ്യണം. ഒഴിവുകള് പി.എസ്.സിക്ക് റിപ്പോര്ട്ട് ചെയ്തതു സംബന്ധിച്ച വിശദാംശങ്ങള് മാര്ച്ച് 27-ന് അഞ്ചു മണിക്ക് മുമ്പ് പൊതുഭരണവകുപ്പിനെ അറിയിക്കണമെന്നും സര്ക്കുലറില് പറയുന്നു.
