പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷഖളും അഭിമുഖങ്ങളും ഉടന്‍ നടത്തുമെന്ന് പിഎസ്‍സി അറിയിച്ചു. മഴയും തുടര്‍ന്നുണ്ടായ പ്രളയവും മൂലം നിരവധി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിരുന്നു.
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷഖളും അഭിമുഖങ്ങളും ഉടന്‍ നടത്തുമെന്ന് പിഎസ്‍സി അറിയിച്ചു. മഴയും തുടര്‍ന്നുണ്ടായ പ്രളയവും മൂലം നിരവധി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിരുന്നു. മാറ്റിവച്ച ഓണ്‍ലൈന്‍ ഒഎംആര്‍ പരീക്ഷകള്‍ സപ്തംബര്‍ പകുതിയോടെ നടത്തും.
ആസ്ഥാന, മേഖല, ജില്ലാ ഓഫീസുകളില്‍ നടത്താനിരുന്ന എല്ലാ വെരിഫിക്കേഷനുകളും അഭിമുഖങ്ങളും ഡിപ്പാര്‍ട്ട് മെന്‍റ് പരീക്ഷകളും സംപ്തംബര്‍ 21നകം പൂര്‍ത്തിയാക്കും. പരീക്ഷയുടെ പുന:ക്രമീകരണ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലിലൂടെയും മാധ്യമങ്ങള്‍ വഴിയും അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
