നിപ വൈറസ് മുന്‍കരുതല്‍ അഭിമുഖ പരീക്ഷ മാറ്റി
കോഴിക്കോട്: ഈ മാസം ആറ് മുതല് 13 വരെ പട്ടം പിഎസ്സി ആസ്ഥാനത്ത് നടത്താനിരുന്ന അഭിമുഖ പരീക്ഷ നിപ വൈറസിനെ തുടര്ന്നുള്ള മുൻകരുതലിന്റെ ഭാഗമായി മാറ്റി. ഈ മാസം 6, 7, 8 തിയതികളിൽ കോഴിക്കോട് മേഖല ഓഫീസിൽ നടത്താനിരുന്ന അഭിമുഖവും മാറ്റി.
അതേസമയം ജില്ലയിലെ സ്കൂളുകള് തുറക്കുന്നത് 12 വരെ നീട്ടി.പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 12നാണ് തുറക്കുക. നേരത്തെ സ്കൂള് തുറക്കുന്നത് അഞ്ചാം തിയ്യതി വരെ നീട്ടിയിരുന്നു. അതേസമയം സ്കൂളുകള് തുറക്കുന്നതിനു മുമ്പ് വിദ്യാര്ഥികളെ ബോധവല്ക്കരിക്കാനും ആരോഗ്യവകുപ്പ് നടപടികള് തുടങ്ങി.
