ചെലവഴിക്കലില്‍ മുന്നില്‍ നില്‍ക്കുന്നത് സ്വീഡന്‍

ദില്ലി: ജിഡിപി അടിസ്ഥാനപ്പെടുത്തിയുളള പൊതു ആരോഗ്യ മേഖലയ്ക്കായുളള ചെലവഴിക്കലില്‍ ഇന്ത്യ അയല്‍രാജ്യങ്ങളെക്കാള്‍ പിന്നില്‍. ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പൊതു ആരോഗ്യ മേഖലയ്ക്കായി പണം മുടക്കുന്നു. ശ്രീലങ്ക ജിഡിപിയുടെ 1.6 ശതമാനം ആരോഗ്യ മേഖലയ്ക്കായി ചെലവിടുമ്പോള്‍. ഭൂട്ടാന്‍ ചെലവിടുന്നത് 2.5 ശതമാനമാണ്. നേപ്പാള്‍ ചെലവിടുന്നത് 1.1 ശതമാനവും. എന്നാല്‍ ഇന്ത്യ ജിഡിപിയുടെ 1.02 ശതമാനം മാത്രമാണ് പൊതുജന ആരോഗ്യ വികസനത്തിനായി നല്‍കുന്നത്. 

ഇന്ത്യയില്‍ ജനസംഖ്യയിലുണ്ടാവുന്ന വളര്‍ച്ചയും ഗ്രാമീണ മേഖലകളിലെ ആരോഗ്യ സംവിധാനങ്ങളില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങളുമാണ് രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികളെന്നും ലോക ആരോഗ്യ സംഘടനയുടെ 2018 ലെ നാഷണല്‍ ഹെല്‍ത്ത് പ്രൊഫൈലില്‍ വ്യക്തമാക്കുന്നു. സ്വീഡനാണ് ആഗോള തലത്തില്‍ ആരോഗ്യ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം. ജിഡിപിയുടെ 9.2 ശതമാനമാണ് സ്വീഡന്‍ ആരോഗ്യ മേഖലയ്ക്കായി മുടക്കുന്നത്.