വീടുകളും ഹോട്ടലുകളും ഉള്ള ഈ സ്ഥലത്ത് മദ്യശാല പ്രതിഷേധവുമായി സമീപവാസികള്‍.  

ഇടുക്കി: ജനവാസ മേഖലയില്‍ വിദേശ മദ്യ വില്‍പ്പന ശാല തുറക്കാന്‍ നീക്കം പ്രതിഷേധവുമായി സമീപവാസികള്‍. മൂന്നാര്‍ നടയാര്‍ റോഡിലാണ് സര്‍ക്കാരിന്റെ വിദേശ മദ്യവില്‍പ്പന ശാല തുറക്കാന്‍ നീക്കം നടക്കുന്നത്. നിരവധി വീടുകളും ഹോട്ടലുകളും ഉള്ള ഈ സ്ഥലത്തു മദ്യശാല തുറക്കാന്‍ തീരുമാനിച്ചതോടെയാണ് സമീപവാസികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്. ഇതിന് മുന്‍പും ഈ പരിസരത്തു മദ്യ വില്‍പ്പന ശാല പ്രവര്‍ത്തിച്ചിരുന്നു. 

ഇവിടുത്തെ റോഡുകള്‍ക്ക് പൊതുവെ വീതി കുറവാണ് അതിനാല്‍ തന്നെ മദ്യ വില്‍പ്പന ശാലയില്‍ എത്തുന്ന വാഹനങ്ങള്‍ വഴിയരികില്‍ നിര്‍ത്തി ഇടുന്നതു ഈ റോഡില്‍ ഗതാഗത കുരുക്കിന് കരണമായിരുന്നു. ഇതിന് ഈ പരിസരത്തെ കാടുകളും കെട്ടിടങ്ങളുടെ പുറകുവശവും കേന്ദ്രീകരിച്ചുള്ള പരസ്യ മദ്യപാനവും സമീപ വാസികള്‍ക്ക് ശല്യമായിതീര്‍ന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുവഴി നടക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടായിരുന്നു.