കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. കേസിലെ മറ്റൊരു പ്രതി വിജീഷും സുനിക്കൊപ്പം തന്നെയുണ്ട്. സുനിയുടെ സഹോദരിയെ കൊണ്ട് പോലീസ് ഇയാളെ വിളിപ്പിക്കുകയായിരുന്നു. കീഴടങ്ങണമെന്ന് പറഞ്ഞപ്പോള്‍ സംശയം തോന്നി സുനി ഫോണ്‍ കട്ടാക്കിയെന്നാണ് വിവരം. കേസില്‍ ഇന്നലെ അറസ്റ്റിലായ മണികണ്ഠനെക്കൊണ്ടും പൊലീസ്, സുനിയെ വിളിപ്പിച്ചു.

പള്‍സര്‍ സുനി കൊച്ചിയില്‍ തന്നെയുണ്ടെന്നും ഇന്ന് കീഴടങ്ങിയേക്കുമെന്നുമാണ് പൊലീസ് നേരത്തെ കരുതിയിരുന്നെങ്കിലും ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചു. സഹോദരിയെക്കൊണ്ട് സുനിയെ ഫോണ്‍ വിളിപ്പിച്ച പൊലീസ് ഇയാളോട് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയതോടെ ഇയാള്‍ ഉടനെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. സുനിയുടെ കൈവശം ഇനി 10,000 രൂപ മാത്രമേയുള്ളൂവെന്നാണ് പൊലീസ് മനസിലാക്കുന്നത്.