കൊച്ചി: നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെ അറിയില്ലെന്ന കാവ്യാമാധവന്റെ മൊഴി പച്ചക്കള്ളം. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല, കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്ന് സുനില്‍കുമാര്‍ തന്നെ വെളിപ്പെടുത്തി. കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോഴാണ് സുനിയുടെ പ്രതീകരണം.
സുനില്‍കുമാറിനെ അറിയില്ലെന്നായിരുന്നു കാവ്യ മാധവന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. എന്നാല്‍ കാവ്യ പറഞ്ഞത് കള്ളമാണെന്നാണ് സുനിലിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. കാവ്യാമധവനുമായി അടുത്ത പരിചയമുണ്ട്. പലപ്പോഴായി കാവ്യ തനിക്ക് പണം തന്നിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ 'മാഡത്തിന് ' പങ്കില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.
