പഞ്ചാബ് നിയമസഭയിലേക്ക് 1941 സ്ഥാനാർത്ഥികൾ പത്രിക നൽകി. 117 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അടുത്ത മാസം നാലിനാണ്. ഇതിനിടെ ഇന്നലെ രാത്രി ലുധിയാനയിൽ നിന്നു 120 കാർട്ടൻ അനധികൃത മദ്യം പിടികൂടി.
നാമനിർദ്ദേശപത്രികസമർപ്പിക്കാനുള്ള അവസാനദിവസമായ കഴിഞ്ഞ ദിവസം 1040 പേരാണ് പത്രിക നൽകിയത് ചൊവ്വാഴ്ച വരെ 901 പേരാണ് പത്രിക നൽകിയത്. ലുധീയാന ജില്ലയിലാണ് ഏറ്റവുമധികം പേർ പത്രിക നൽകിയത്. 222 പേർ. കുറഞ്ഞത് ഫത്തേഗർ സാഹിബിൽ 37 പേരാണ് പത്രിക നൽകിയത്. അമൃസർ ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് 15 പേരാണ് പത്രിക നൽകിയത്. എന്നാൽ എല്ലാ പാർട്ടികളുടെ വിമതശല്യം കൊണ്ട് ബുദ്ധിമുട്ടുകയാണ്. നവ്ജ്യോത് സിംഗ് കോൺഗ്രസിൽ എത്തിയതിൽ പ്രതിഷേധിച്ച് പിസിസി സെക്രട്ടറി മൻദീപ് സിംഗ് മന്ന അമൃത്സർ ഈസ്റ്റിൽ പത്രിക നൽകി. അമൃത്സർ സൗത്ത്.ഈസ്റ്റ് നോർത്ത് സൗത്ത്, ബാബാ ബക്കാല മണ്ഡലങ്ങളിലും കോൺഗ്രസിന് വിമതരുണ്ട്. പിണങ്ങി നിൽക്കുന്ന ബിജെപി സംസ്ഥാനപ്രസിഡന്റ് വിജയ് സാപ്ലയോട് പ്രചാരണത്തിൽ സജീവമാകാൻ കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്ത് സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 23.5 കോടിയുടെ സ്വർണ്ണവും പണവും വാഹനങ്ങളും സംസ്ഥാനത്ത് നിന്നും പിടിച്ചെടുത്തു. 1270 കാർട്ടൻ മദ്യം ലുഥിയാനയിൽ നിന്നും പിടിച്ചെടുത്തു. മൂന്ന് വാഹനവും കസ്റ്റഡിയിലെടുത്തു.
