117 അംഗനിയമസഭയില്‍ 68 സീറ്റ് നേടിയാണ് ശിരോമണി അകാലിദള്‍ സഖ്യം 2012ല്‍ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയത്. 117 സീറ്റുകളിലും മത്സരിച്ച കോണ്‍ഗ്രസിന് 48 സീറ്റുകളേ നേടാന്‍ കഴിഞ്ഞുള്ളു. എന്നാല്‍ 2007ലേതിനേക്കാള്‍ 4 സീറ്റ് കോണ്‍ഗ്രസ് കൂടുതല്‍ നേടി. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളെയും ഞെട്ടിച്ച് കൊണ്ട് എഎപി 4 സീറ്റുകള്‍ നേടി. ശിരോമണി അകാലിദള്ളിന്റെ വോട്ട് 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7 ശതമാനം കുറഞ്ഞു. ഇത്തവണ സര്‍ക്കാരിനെതിരെ വലിയ ആരോപണമാണ് പ്രതിപക്ഷം ഉന്നിക്കുന്നത്.
എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധവികാരമെന്നത് മാധ്യമസൃഷ്ട്ടി മാത്രമാണെന്നാണ് ശിരോമണിഅകാലിദള്ളിന്റെ വാദം

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ത്രികോണമത്സരമാണ്. ശിരോമണി അകാലിദള്‍ ബിജെപി സഖ്യത്തിനും കോണ്‍ഗ്രസിനും എഎപിക്കും അഭിമാനപോരാട്ടമാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഡിസംബര്‍ 18ന് നടന്ന ചണ്ഡിഗഡ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കഴിഞ്ഞത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.എന്നാല്‍ അവിടുത്തേത് പ്രാദേശികവിഷയം മാത്രമാണെന്നും പഞ്ചാബില്‍ തങ്ങള്‍ക്ക് നേട്ടം കൊയ്യാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെയും എഎപിയുടേയും പ്രതീക്ഷ