ഇതുവരെ 10 ജില്ലകളിലെ 75,748 കര്‍ഷകര്‍ക്ക് 329.55 കോടി രൂപ സഹായമായി അനുവദിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യവാഗ്ദാനമായിരുന്നു കടാശ്വാസപദ്ധതി.  

ചണ്ഡീഗഢ്: സംസ്ഥാനത്തെ അരലക്ഷം കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഷകരുടെ കടബാധ്യതയേറ്റെടുക്കാനുള്ള പ്രത്യേക പദ്ധതി പ്രകാരമായിരിക്കും ഇത്. ആറ് ജില്ലകളിലെ കര്‍ഷകരുടെ കടമായിരിക്കും സര്‍ക്കാര്‍ ഏറ്റെടുക്കുക. ഇതിനായി 200 കോടി രൂപ ചിലവാക്കും.

ഗുരുദാസ്പൂരില്‍ അടുത്ത മാസം ആദ്യവാരം നടക്കുന്ന ചടങ്ങില്‍ കര്‍ഷകരുടെ കടാശ്വാസ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രത്യേക കടാശ്വാസപദ്ധതി വഴി രണ്ട് ലക്ഷം രൂപ വരെയുള്ള സഹായം കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ഗുരുദാസ്പുര്‍,പത്താന്‍കോട്ട്,ഹൊഷിയാര്‍പുര്‍,ഷഹീദ് ഭഗത് സിംഗ് നഗര്‍, അമൃത്സര്‍, തരന്‍, എന്നീ ജില്ലകളിലെ കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ സഹായം നല്‍കുന്നത്. ഇതുവരെ 10 ജില്ലകളിലെ 75,748 കര്‍ഷകര്‍ക്ക് 329.55 കോടി രൂപ സഹായമായി അനുവദിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യവാഗ്ദാനമായിരുന്നു കടാശ്വാസപദ്ധതി.