Asianet News MalayalamAsianet News Malayalam

ജയില്‍ ആക്രമണം; ഡിജിപിക്ക് സസ്‍പെന്‍ഷന്‍

Punjab jail break State govt dismisses Nabha jail superintendent and his deputy suspends DG Prisons
Author
First Published Nov 27, 2016, 11:02 AM IST

രാവിലെ ഒമ്പതു മണിയോടെയാണ് പൊലീസ് വേഷത്തിലെത്തിയ സായുധ സംഘം പഞ്ചാബിലെ പട്ടിയാലക്കടുത്തുള്ള നഭാ ജയില്‍ ആക്രമിച്ചത്.  പത്തു പേരടങ്ങുന്നതായിരുന്നു സായുധ സംഘം. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് എന്ന് സായുധ സംഘടനയുടെ നേതാവാണ് ഹര്‍മീര്‍ സിങ് മിന്റു. 100 റൗണ്ടോളം വെയിയുതിര്‍ത്തസംഘം ഹര്‍മീര്‍ സിങ് മിന്റു അടക്കം 6 പേരെ മോചിപ്പിച്ചു. ഹര്‍മീര്‍ സിങ് മിന്റു പത്തോളം തീവ്ര വാദക്കേസുകളില്‍ പ്രതിയാണ്. ഗുര്‍പ്രീത് സിംഗ്, വിക്കി ഗോന്ദ്ര, നിതില്‍ ഡിയോള്‍, വിക്രം ജിത്ത് സിംഗ് എന്നിവരാണ് രക്ഷപ്പെട്ടത്.

വിദേശത്തുനിന്ന് ഫണ്ട്  ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന സായുധ സംഘടനയാണ് ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ്. പാകിസ്ഥാനിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ള  ഹര്‍മീര്‍ സിങ് മിന്റുവിനെ 2014ല്‍ തായിലന്റില്‍ നിന്ന് ദില്ലിയിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. പൊലിസും ആര്‍ധ സൈനിക വിഭാഗവും തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളിലും ദേശിയപാതകളിലും  കര്‍ശന നിരീക്ഷണം   ഏര്‍പ്പെടുത്തി. ജയില്‍ ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് , ഹരിയാന, കശ്‍മിര്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജയിലിലെ സുരക്ഷാ വീഴചയെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി പഞ്ചാബ് സര്‍ക്കാരുമായി ആശയവിനിമയം നടത്തി.

 

Follow Us:
Download App:
  • android
  • ios