Asianet News MalayalamAsianet News Malayalam

കടം വാങ്ങി ലോട്ടറിയെടുത്തു; തൊഴിലാളിക്ക് ബംബറടിച്ചത് ഒന്നരക്കോടി രൂപ

പത്താം ക്ലാസില്‍ നിര്‍ത്തിയ മക്കളോട് പഠനം വീണ്ടും തുടരാന്‍ മനോജ് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിന്‍റെ പട്ടിണി മാറ്റാന്‍ മൂത്ത മൂന്ന് പെണ്‍മക്കളാണ് ജോലി തേടിയിറങ്ങിയത്

Punjab labourer  borrowed money for lottery wins 1.5 crore jackpot
Author
Punjab, First Published Sep 13, 2018, 1:22 PM IST

അമൃത്സര്‍: പഞ്ചാബ് സ്റ്റേറ്റ് ലോറട്ടിയുടെ രാഖി ബമ്പര്‍ പ്രഖ്യാപിച്ചപ്പോഴുണ്ടായ ഞെട്ടലില്‍ നിന്ന് മനോജ് കുമാര്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. ഇങ്ങനെ ഒരു ഭാഗ്യം തേടി വരുമെന്ന് ഒരിക്കലും മനോജ് പ്രതീക്ഷിച്ചിരുന്നില്ല.

അതാണ് ഒരു സാധാരണ തൊഴിലാളിയായ മനോജിന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്തത്. പഞ്ചാബിലെ സാന്‍ഗ്രൂര്‍ ജില്ലയിലെ മാന്ദ്‍വി ഗ്രാമത്തില്‍ താമസിക്കുന്ന മനോജ് അയല്‍ക്കാരന്‍റെ കെെയില്‍ നിന്ന് കടം വാങ്ങിയ 200 രൂപ കൊടുത്താണ് രാഖി ബമ്പര്‍ എടുത്തത്.

കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്നപ്പോള്‍ ഒന്നാം സമ്മാനം ലഭിച്ച രണ്ട് ടിക്കറ്റുകളില്‍ ഒന്ന് മനോജ് എടുത്തതായിരുന്നു. ലുധിയാനയിലാണ് നറുക്കെടുപ്പ് നടന്നത്. ഇഷ്ടിക ചൂളയില്‍ 250 രൂപ ദിവസവേതനത്തിനാണ് മനോജ് ജോലി ചെയ്യുന്നത്.

ഭാര്യയും നാല് മക്കളോടുമൊപ്പം താമസിക്കുന്ന മനോജിന് പട്ടിണി ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. കടം വാങ്ങിയവരെല്ലാം വീട്ടില്‍ വന്ന ബഹളമുണ്ടാക്കുന്ന അവസ്ഥയായിരുന്നു ഇതുവരെ. എന്നാല്‍, തന്‍റെ സാമ്പത്തിക ബുദ്ധിമുട്ടികളെല്ലാം ഒരു ഭാഗ്യക്കുറിയില്‍ അവസാനിച്ചതിന്‍റെ ആശ്വാസത്തിലാണ് മനോജ്.

ഒപ്പം ഭാര്യ രാജ് കൗറിനും ആശ്വാസം. പത്താം ക്ലാസില്‍ നിര്‍ത്തിയ മക്കളോട് പഠനം വീണ്ടും തുടരാന്‍ മനോജ് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിന്‍റെ പട്ടിണി മാറ്റാന്‍ മൂത്ത മൂന്ന് പെണ്‍മക്കളാണ് ജോലി തേടിയിറങ്ങിയത്.

Punjab labourer  borrowed money for lottery wins 1.5 crore jackpot

പൊലീസുകാരികള്‍ ആകണമെന്നാണ് മക്കളുടെ ആഗ്രഹമെന്ന് മനോജ് തന്നെ പറയുന്നു. എന്നാല്‍, ഈ സൗഭാഗ്യങ്ങള്‍ക്കിടയില്‍ ഒരു സങ്കടം മാത്രമാണ് മനോജിനുള്ളത്. അടുത്ത കാലത്താണ് ശ്വാസതടസ സംബന്ധമായ അസുഖം മൂലം മനോജിന്‍റെ അച്ഛന്‍ മരണപ്പെട്ടത്.

ചികിത്സയ്ക്കായി ഏറെ കഷ്ടപ്പെട്ടെങ്കിലും അച്ഛന്‍റെ രക്ഷിക്കാനായില്ല. അന്ന് ലോട്ടറി അടിച്ചിരുന്നെങ്കില്‍ തനിക്ക് അച്ഛന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് മനോജ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios