വിവാഹം നവമാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു

ചണ്ഡിഗഡ്: വിവാഹിതരായ 67കാരനും, 24 കാരിക്കും സംരക്ഷണം നല്‍കാന്‍ പ‌ഞ്ചാബ് ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. 67കാരനായ ശംഷേര്‍ സിങ്ങിന്‍റെയും 24കാരിയായ നവ്പ്രീത് കൗറുമായുള്ള വിവാഹം ജനുവരിയിലാണ് നടന്നത്. പിന്നാലെ വലിയ ബഹളങ്ങളുമുണ്ടായിരുന്നു. ചണ്ഡിഗഡിലെ ഒരു ഗുരുദ്വാരയില്‍ വച്ച് നടന്ന ഇവരുടെ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 

ഇത് പിന്നീട് നവമാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. പ്രായ വ്യത്യാസത്തിന്‍റെ പേരില്‍ ഇരുവര്‍ക്കുമെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. 

ഇരുവരുടെയും വിവാഹം നിയമവിരുദ്ധമാണെന്നും പ്രചരണമുണ്ടായിരുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് വിവാഹം കഴിച്ച് ഒരുമിച്ച് കഴിയാനുള്ള അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു.