Asianet News MalayalamAsianet News Malayalam

പുതുവൈപ്പ് എൽപിജി ടെർമിനല്‍; വിദഗ്ധ സമിതിയുടെ തെളിവെടുപ്പ് ഇന്ന്

Puthuvype follow up
Author
First Published Sep 28, 2017, 6:48 AM IST

ഐഒസിയുടെ പുതുവൈപ്പ് എൽപിജി ടെർമിനലിനെതിരായ സമരത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ തെളിവെടുപ്പ് ഇന്ന്. എറണാകുളം ഗസ്റ്റ് ഹൗസിൽ രാവിലെ പതിനൊന്നേകാലിനാണ് തെളിവെടുപ്പ് തുടങ്ങുക. സെസ്സ് ഡയറക്ടർ പൂർണ ചന്ദ്രറാവു അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.

പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഐഒസിക്കും സമിതിയുടെ മുന്നിൽ ഹാജരായി തെളിവ് നൽകാം. പുതുവൈപ്പ് ടെർമിനലിനെതിരായ പ്രതിഷേധം ശക്തമായതോടെ സമരസമിതിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതിയുടെ ആദ്യ സിറ്റിംഗാണ് ഇന്ന് നടക്കുന്നത്.

Follow Us:
Download App:
  • android
  • ios