ചെന്നൈ: പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെതിരെ സമരസമിതി നല്‍കിയ കേസില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ച് വിധി ഇന്ന്. ജസ്റ്റിസ് എം എസ് നമ്പ്യാരുടെ സിംഗിള്‍ ബെഞ്ചാണ് വിധി പറയുക. പുതുവൈപ്പിനിലെ തീരദേശമേഖലയ്ക്ക് വന്‍തോതില്‍ പരിസ്ഥിതിനാശം ഉണ്ടാക്കുന്ന പദ്ധതി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 

നിലവില്‍ പുതുവൈപ്പ് ടെര്‍മിനലില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതികാനുമതിയ്ക്ക് അനുസൃതമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദഗ്‌ധാംഗമില്ലാതെ ജുഡീഷ്യല്‍ അംഗം മാത്രമായി വിധി പറയരുതെന്നാണ് ദേശീയ ഹരിതട്രൈബ്യൂണല്‍ ആക്ടിലെ ചട്ടം. എന്നാല്‍ ജഡ്ജിമാരുടെ അപര്യാപ്തത മൂലം അടിയന്തര സാഹചര്യങ്ങളിള്‍ സിംഗിള്‍ ബെഞ്ചിനും വിധി പറയാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ഇന്ന് കേസില്‍ വിധി പറയുന്നത്.