കൊച്ചി: പുതുവൈപ്പിലെ ജനങ്ങളുടെ ആശങ്കകൾ ന്യായമെന്ന് വിദഗ്ദ്ധ സമിതി . സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതിയുടേതാണ് റിപ്പോർട്ട് . ഹരിതട്രൈബ്യൂണലിൽ റിപ്പോർട്ട് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനുമതി നൽകുമ്പോൾ പറഞ്ഞ ചട്ടങ്ങൾ പലതും ഐഒസി പാലിച്ചിട്ടില്ലെന്നും ദുരന്ത നിവാരണപദ്ധതി പുനഃപരിശോധിക്കണമെന്നും റിപ്പോര്‍ട്ട പറയുന്നു. നിലവിൽ ഐഒസി പണിത മതിൽ പൊളിക്കാൻ നിർദ്ദേശം. മണൽഭിത്തി പോലുള്ളവ പരീക്ഷിക്കണമെന്നും ശുപാർശ . മേൽനോട്ടം വഹിക്കാൻ സംയുക്തസമിതി രൂപീകരിക്കണം .

ആവശ്യങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നും പ്ലാന്‍റ് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും പുതുവൈപ്പ് സമരസമിതി വ്യക്തമാക്കി.