മോസ്‌കോ: റഷ്യയില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ സീറ്റുകള്‍ പ്രസിഡന്‍റ് വ്‌ളാഡമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടി നേടുമെന്നു സൂചന. സാമ്പത്തിക അസ്ഥിരതയും ഉപരോധങ്ങളും ഉണ്ടായിട്ടും ജനങ്ങള്‍ ഭരണകക്ഷിക്ക് അനുകൂലമാണെന്നാണ് സര്‍വ്വേയില്‍ തെളിഞ്ഞത്. 

2011ന് ആയിരുന്നു അവസാന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 17 വര്‍ഷമായി റഷ്യ പുടിന്‍റെ നേതൃത്വത്തിലാണ്. യുണൈറ്റഡ് പാര്‍ട്ടി നേതാവാണെങ്കിലും പുടിന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. എന്നാല്‍ രാജ്യത്ത് 80 ശതമാനം പേരും പുടിന് അനുകൂലമാണ്. 

പ്രധാനമന്ത്രിയും പുടിന്റെ വലം കൈയുമായ ദിമിത്രി മെദ്‌വദേവാണ് യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ ഔദ്യോഗിക നേതാവ്. പാര്‍ട്ടിക്ക് 450ല്‍ 238 സീറ്റുകള്‍ നിലവിലുണ്ട്.