മലപ്പുറം: ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കണമെന്ന ഉത്തരവിനെതിരെ പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മലപ്പുറം ജില്ലാകളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അബ്ദുള്‍ ലത്തീഫ് പരാതി നല്‍കിയിരിക്കുന്നത്.

ഏറനാട് താലൂക്കില്‍ തന്റെ പേരിലുള്ള 8 ഏക്കറിലാണ് തടയണയെന്നും തന്റെ വാദം കേള്‍ക്കാതെയാണ് കളക്ടര്‍ ഉത്തരവിറക്കിയതെന്നും അബ്ദുള്‍ ലത്തീഫ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം പി.വി.അന്‍വര്‍ എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന രാപ്പകല്‍ സമരം ഇന്ന് മുതല്‍ ആരംഭിക്കും.