കോഴിക്കോട്: നിലമ്പൂര്‍ എംഎൽഎ പി.വി. അൻവറിന്‍റെ ഉടമസ്ഥതയിലുള്ള പാർക്കിന്‍റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് യുവാക്കളെ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. തിരുവന്പാടി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരടക്കം 14 പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. താമരശേരി സിഐയ്ക്കാണ് അന്വേഷണ ചുമതല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവോണ ദിവസമാണ് നാട്ടുകാരെന്നു പറഞ്ഞെത്തിയ സംഘം വിനോദസഞ്ചാരത്തിനെത്തിയ നാല് യുവാക്കളെ മർദിച്ച് അവശരാക്കിയത്. പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.