Asianet News MalayalamAsianet News Malayalam

മനാഫ് വധക്കേസ്: പി വി അന്‍വറിന്‍റെ സഹോദരീപുത്രന്‍ 24 വര്‍ഷത്തിന് ശേഷം കീഴടങ്ങി

മനാഫ് വധക്കേസിൽ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്‍റെ സഹോദരീപുത്രന്‍ മാലങ്ങാടന്‍ ഷെരീഫ് കീഴടങ്ങി. കീഴടങ്ങൽ 24 വര്‍ഷത്തിന് ശേഷം.

pv anwars relative surrender on manaf murder case
Author
Malappuram, First Published Jan 22, 2019, 12:03 AM IST

മലപ്പുറം: മനാഫ് വധക്കേസിൽ മൂന്നാം പ്രതിയായ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിന്‍റെ സഹോദരീപുത്രന്‍ മാലങ്ങാടന്‍ ഷെരീഫ് കീഴടങ്ങി. 24 വര്‍ഷത്തിന് ശേഷമാണ് കീഴടങ്ങൽ. ഷെരീഫിന്‍റെ സഹോദരന്‍ ഷെഫീഖ് ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്.

കേസിലെ നാല്​ പ്രതികൾ 23 വർഷമായി വിദേശത്തായതിനാലാണ്​. ഇവര്‍ക്കെതിരെ ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറപ്പെടുവിക്കാനിരിക്കെയാണ് കീഴടങ്ങല്‍​. 1995 ഏപ്രിൽ 13-നാണ് യൂത്ത്‌ലീഗ് പ്രവർത്തകനായ മനാഫിനെ ഒതായി അങ്ങാടിയിൽവെച്ച്‌ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മനാഫ് മരിച്ചപ്പോള്‍ പി വി അന്‍വര്‍ എം എല്‍ എ ഉള്‍പ്പെടെ 26 പേരാണ് കേസില്‍ പ്രതികളായത്. 

പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ അന്‍വറിനെ ഉള്‍പ്പെടെ 21 പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട്​ ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുകയായിരുന്നു. കേസ്​ നടക്കുന്നതിനിടെ അൻവറി​​ന്‍റെ സഹോദരി പുത്രന്മാരുള്‍പ്പടെ നാല് പേര്‍ വിദേശത്തേക്ക് കടന്നിരുന്നു.

Follow Us:
Download App:
  • android
  • ios