ധൈര്യസമേതം ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നവർ അഭിനന്ദനം അർഹിക്കുന്നുവെന്ന് സിന്ധു അഭിപ്രായപ്പെട്ടു. താൻ അവർക്കൊപ്പം നിൽക്കുന്നു. രാഷ്ട്രീയ-സിനിമാ-കായിക രംഗങ്ങളിലെ പ്രമുഖര്‍ക്കെതിരെ ആരോപണവുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്
ദില്ലി: രാജ്യമാകെ അലയടിക്കുന്ന മീ ടൂ വെളിപ്പെടുത്തല്‍ ക്യാമ്പെയിനിനെ പ്രകീര്‍ത്തിച്ച് ഇന്ത്യയ്ക്ക് ഒളിംപിക്സ് വെള്ളിമെഡല്‍ സമ്മാനിച്ച ആദ്യ വനിതാ താരം പിവി സിന്ധുവും രംഗത്ത്. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയ എല്ലാവരും നിയമത്തിന് മുന്നില്‍ വരേണ്ടതുണ്ടെന്ന് പറഞ്ഞ സിന്ധു വെളിപ്പെടുത്തല്‍ നടത്തുന്ന സ്ത്രീകള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും വ്യക്തമാക്കി.
ധൈര്യസമേതം ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നവർ അഭിനന്ദനം അർഹിക്കുന്നുവെന്ന് സിന്ധു അഭിപ്രായപ്പെട്ടു. താൻ അവർക്കൊപ്പം നിൽക്കുന്നു. രാഷ്ട്രീയ-സിനിമാ-കായിക രംഗങ്ങളിലെ പ്രമുഖര്‍ക്കെതിരെ ആരോപണവുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
ബാഡ്മിന്‍റണ്‍ താരം ജ്വാല ഗുട്ടയടക്കമുള്ളവര്‍ മീ ടൂ വെളിപ്പെടുത്തലില്‍ പങ്കുചേര്‍ന്നിരുന്നു. ആരില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് ജ്വാല വെളിപ്പെടുത്തിയിട്ടില്ല. മീടൂവിനെ അകമഴിഞ്ഞ് പിന്തുണച്ച സിന്ധു തനിക്ക് ഇതുവരെ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി.
